
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് യോജിച്ച പോരാട്ടം കുടുതല്‍ വിപുലീകരിക്കാൻ എല്‍ഡിഎഫ് തീരുമാനം. പിണറായി വിജയന്‍ അധ്യക്ഷനായി തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.
നിയമത്തിനെതിരെ യോജിച്ച പ്രചാരണവും പ്രക്ഷോഭവും വിപുലമാക്കുന്നതിന്റെ ഭാഗമായിട്ട് മാര്‍ച്ച് പത്തുമുതൽ മുതല്‍ മാർച്ച് 20വരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എല്ലാ തദ്ദേശവാര്‍ഡുകളിലും ഗൃഹസന്ദര്‍ശനം നടത്താനും കുടുംബസദസ്സുകള്‍ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ഏതാനും ആഴ്ചകൾ മുൻപ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയ്ക്ക് ജനങ്ങളിൽ നിന്ന് വലിയ പിന്തുണയായിരുന്നു ലഭിച്ച്.
ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള കൂട്ടായ്മയിൽ സിപിഐ എം പ്രവർത്തകരേയും അല്ലാത്തവരെയും പങ്കാളികളാക്കും. ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വ ദിനമായ അടുത്തമാസം 23ന് സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്. മനുഷ്യ ശൃംഖലയില്‍ കണ്ണികളായവരെ അടക്കം ഒപ്പം നിർത്തി ഭരണഘടന സംരക്ഷണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിപിഎം വ്യക്തമാക്കി.