
കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാമുക്കോയ. കോഴിക്കോട് നടന്ന പരിപാടിയിലാണ് നടൻ മാമുകോയ നിലപാട് വ്യക്തമാക്കിയത്. ഫാസിസ്റ്റുകള്‍ക്കുമുന്നില്‍ അഡ്ജസ്റ്റ്‌മെന്റ് കാട്ടിയുള്ള ജീവിതത്തിന് തയ്യാറല്ലെന്നും. ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത് ജീവനെ ഭയപ്പെടുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
എതിര്‍പ്പ് രേഖപ്പെടുത്തി രംഗത്ത് എത്തിയവരെയടക്കം കൊല്ലുകയാണെന്നും. ഇത്തരത്തില്‍ കലാകാരന്മാരെയും എഴുത്തുകാരെയും അവര്‍ ഭീഷണിപ്പെടുത്തുന്നെന്നൂം അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഭീഷണികള്‍ തനിക്കുനേയും നേരിട്ടിട്ടുണ്ടെന്നും. എന്നാല്‍ ഞാൻ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും നടൻ വിശദമാക്കി.
കോഴിക്കോട് ഷഹീന്‍ ബാഗ് സ്‌ക്വയറില്‍ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മാമുക്കോയ. മുൻപും പൗരത്വബില്ലിനെതിരെ അദ്ദേഹം രംഗത്തെ് എത്തിയിട്ടുണ്ട്. ഒരുപട്ടി കടിക്കാന്‍ വരുമ്പോൾ എന്തുചെയ്യുമെന്ന് നമ്മളാരും യോഗംകൂടി തീരുമാനിക്കാറില്ലെന്നും എന്താണോ അന്നേരം വേണ്ടതെന്ന് അതുതന്നെ മനുഷ്യന്‍മാര്‍ ചെയ്യുമെന്ന് അദ്ദേഹം മുൻപ് പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയതോതിൽ ചർച്ച ആയിരുന്നു.