
കോഴിക്കോട്: എംഎസ്എഫിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ ലീഗ് നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ ആറ് പ്രവർത്തകർക്കെതിരെ നടപടി. കോഴിക്കോട് നടന്ന പരിപാടിയിൽ ലീഗ് ഹൗസിലാണ് നേതാക്കളെ പൂട്ടിയിട്ടത്. കെ.ടി. ജാസിം, മുഫീദ് റഹ്മാൻ, കെ. പി. റാഷിദ്, അർഷാദ്, ഷബീർ അലി, ഇ.കെ. ഷഫാഫ് എന്നി പ്രവർത്തകരെയാണ് സസ്പെൻഡ് ചെയ്തത്..
ലീഗ് സംസ്ഥാന നേതാക്കളായ സി.പി. ചെറിയ മുഹമ്മദ്, പി.എം സാദിഖലി എന്നിവരെയാണ് എംഎസ്എഫിന്റെ പ്രവർത്തകർ മണിക്കൂറുകളോളം പൂട്ടിയിട്ടത്. സാദിഖലി തങ്ങൾ നോമിനേറ്റ് ചെയ്ത നവാസിനെ പ്രസിഡന്റായി ഒരുകാരണവശാലും അംഗീകരിക്കാൻ ആവില്ലെന്നു പറഞ്ഞായിരുന്നു ബഹളം നടന്നത്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ഒരു കമ്മീഷനെ മുസ്ലിം ലീഗ് സംസ്ഥാനസമിതി നിയോഗിച്ചിരുന്നു. ഇവർ നേതാക്കളിൽ നിന്നും
പ്രവർത്തകരിൽ നിന്നും മൊഴിയെടുത്തിരുന്നു. തുടർന്ന് ചേരിതിരിഞ്ഞ് പ്രവർത്തനം ഉണ്ടായതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ശിഹാബ് തങ്ങൾക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകുകയുമായിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എം എസ് എഫ് പ്രവർത്തകർക്കെതിരെ നടപടി ഉണ്ടായത്.