
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ. വാവ സുരേഷ് പോയത് മൂർഖനെ പിടികൂടാൻ. സുരേഷ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്
ഇന്ന് രാവിലെ 11 മണിയോടെയാണ് പാമ്പിനെ പിടിക്കാൻ വാവ സുരേഷ് തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിലെത്തിയത്. പാമ്പു പിടുത്തത്തിനിടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവ വെള്ളിയാഴ്ച വൈകുന്നേരം ആണ് ആശുപത്രി വിട്ടത്.
സുരേഷിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അണലിയുടെ കടിയേറ്റത്. മന്ത്രി കെ കെ ശൈലജ ടീച്ചർ ഇടപെട്ട് സുരേഷിന് സൗജന്യ ചികിത്സയടക്കം ലഭ്യമാക്കിയിരിന്നു. കേരളത്തിലെ ആരോഗ്യ മേഖലയെ അഭിനന്ദിച്ചും. ആരോഗ്യവകുപ്പ് മന്ത്രി, ഡോക്ടർമാർ അടക്കമുള്ള തന്നെ പരിചരിച്ച എല്ലാവരോടും നന്ദിപറഞ്ഞ് യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ അടക്കം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരുന്നു.