
ചങ്ങരംകുളം: സംസ്ഥാനത്തെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന നന്നംമുക്ക് സ്വദേശി കറുത്താലില്‍ ആയിഷക്കുട്ടി ടീച്ചര്‍ അന്തരിച്ചു.(91)വയസ്സായിരുന്നു.ദീര്‍ഘകാലം നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി സേവനം അനുഷ്ടിച്ച ആയിഷക്കുട്ടി ടീച്ചര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വനിരയിലും പ്രവര്‍ത്തിച്ചു വന്നിരുന്നു. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ടീച്ചര്‍ തിങ്കളാഴ്ച രാത്രി പത്തര മണിയോടെയാണ് വിട വാങ്ങിയത്.
1979-84 കാലഘട്ടത്തിലാണ് ആദ്യമായി നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. മലപ്പുറം ജില്ലയിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റ് പദവിയും അവർക്കായിരുന്നു. 1984 മുതൽ തുടർച്ചയായ ഏഴുവർഷം പഞ്ചായത്ത് അംഗമായി. 1995 മുതൽ 2000 വരെ വീണ്ടും നന്നംമുക്ക് പഞ്ചായത്തിന്റെ പ്രസിഡൻറായി.
ഉപ്പുങ്ങൽ പുന്നയൂർക്കുളം എ.എം.എൽ.പി. സ്കൂൾ അധ്യാപികയായിരുന്നു.
ഭർത്താവ്: പരേതനായ കറുത്താലിൽ മുഹമ്മദ്. മക്കൾ: ലൈല, ജമീല. മരുമക്കൾ: ഹംസ, പരേതനായ മൊയ്തുട്ടി. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം 3.30-ന് നന്നംമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.