
ന്യൂഡൽഹി: ദില്ലിയിൽ കലാപം രൂക്ഷമായതോടെ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം നിറം മങ്ങി കലാപ വാർത്തകളിൽ മുങ്ങി പോയതായി വിലയിരുത്തൽ. കലാപ വാർത്ത വാഷിങ്ടൺ പോസ്‌റ്റ്, ബിബിസി, അസോസിയേറ്റഡ് പ്രസ്, ദി ഗാർഡിയൻ, റോയിട്ടേഴ്‌സ്, ഫ്രാൻസ് -24, അൽജസീറ, തുടങ്ങിയ രാജ്യാന്തര മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇതോടെ അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തേക്കാളും ദില്ലിയിൽ അരങ്ങേറിയ സംഭവങ്ങളാണ് ലോകത്ത് വൻ വാർത്താ പ്രാധാന്യം നേടിയത്.
രാജ്യ തലസ്ഥാനത്തുണ്ടായ മാരകമായ മത കലാപത്തിൽ ട്രംപിന്റെ സന്ദർശനം മുങ്ങിപ്പോയി എന്ന തരത്തിലാണ് ബിബിസി അടക്കമുള്ള ചാനലുകൾ റിപ്പോർട്ടിൽ ചെയ്യുന്നത്. വടക്കു കിഴക്കൻ ദില്ലിയിൽ നടക്കുന്ന വൻ കലാപത്തിന്റെ നിഴലിലായി പോയി ട്രംപിന്റെ സന്ദർശം എന്ന്’ ഗാർഡിയൻ റിപ്പോർട്ടിലുടെ വ്യക്തമാക്കി. വാഷിങ്ടൺ പോസ്‌റ്റും ദില്ലിയിലെ മത കലാപവാർത്ത മികച്ച രീതിയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശന വാർത്തയോടൊപ്പം രാജ്യാന്തര മാധ്യമങ്ങൾ തുല്യ പ്രാധാന്യത്തോടെയാണ് ദില്ലിയിലെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതും. ബിജെപി നേതാവ് കപിൽ മിശ്രയുടെ വിവാദ പ്രസംഗമാണ് കലാപത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷമാണ് തീവ്രഹിന്ദു സംഘടന പ്രവർത്തകർ ദില്ലിയിൽ പൗരത്വബില്ലിനെതിരെ സമരം നടത്തുന്നവർക്ക് നേരെ അക്രമം നടത്തിയതും അഴിഞ്ഞാടിയതും.
“പാല് കൊടുത്ത് ബിജെപി തന്നെ വളർത്തിയെടുത്ത തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ തന്നെ ലോകത്തിന് മുന്നിൽ മോദിയെ നാണം കെടുത്തി”എന്ന പരിഹാസവുമായി ട്വീറ്ററിലുടെ അടക്കം നിരവധി പേര് രംഗത്ത് എത്തിയിട്ടുണ്ട്. “കേന്ദ്ര സേനയും ദില്ലി പോലീസും കെെയ്യിലുണ്ടായിട്ടും സംഘ്പപരിവാർ ക്രിമിനലുകളെ ട്രംപ് പോണ സമയം വരെ അടക്കി ഇരുത്താൻ പോലും പ്രധാനമന്ത്രിക്ക് കഴിവില്ലെ എന്നും” ചിലർ ചോദിക്കുന്നുണ്ട്.
അതേസമയം അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശന സമയം ഉണ്ടായ കലാപം പ്രധാനമന്ത്രിയ്ക്ക് നാണക്കേടാതയതായാണ് വിലയിരുത്തൽ. ദില്ലിയിലെ കലാപത്തെ കുറിച്ച് വാർത്ത സമ്മേളനത്തിൽ ട്രംപ് പരാമർശിച്ചിരുന്നു. തിങ്കളാഴ്‌ച പകൽ മുഴുവൻ ട്രംപും മോദിയുമായിരുന്നു ദേശീയ ചാനലുകളുടെ വാർത്തകളിൽ നിറഞ്ഞതെങ്കിൽ. രാത്രി മുതൽ ദേശീയ ചാനലുകളിൽ കലാപവാർത്തയാണ് നിറഞ്ഞു നിന്നത്. ട്രംപിന്റെ പരിപാടികളേക്കാളും ചൊവ്വാഴ്‌ച വാർത്തകളിൽ നിറഞ്ഞത് കലാപം തന്നെയായിരുന്നൂ. മോദി ട്രംപ് കൂടിക്കാഴ്‌ചയും സംയുക്തമായി നടത്തിയ പ്രസ്‌താവനയുമെല്ലാം ഇതിൽ മുങ്ങി പോയി.