
പാലക്കാട്: ദില്ലിയിൽ പൗരത്വ ബില്ലിനെതിരെ സമരം നടത്തുന്നവരെ അതിക്ഷേപിച്ചും വർഗ്ഗീയ വിദ്വേഷവും ചേരിതിരിവും പരത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ ലെെവ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഗളി പോലീസ് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ നൽകിയ പരാതിയിലാണ് അറസ്റ്റ്. പോലീസ് അറസ്റ്റ് ചെയ്ത സംഘ്പപരിവാർ പ്രവർത്തകനെതിരെ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തതായാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. നവമാധ്യമങ്ങളിലൂടെ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയയിലെ എല്ലാ സന്ദേശങ്ങളും സംസ്ഥാന പോലീസിന്‍റെ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങള്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.
വർഗ്ഗീയ ചേരിതിരിവ് പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിച്ചയാളെ അഗളി പോലീസ് അറസ്റ്റ് ചെയ്തുനേരായ വാർത്തകൾ ശരിയായ…
Dikirim oleh State Police Media Centre Kerala pada Selasa, 25 Februari 2020