
ചെന്നൈ: ദില്ലിയിലെ കലാപം കേന്ദ്രത്തെ കുറ്റപ്പെടുത്തി തമിഴ് നടന്‍ രജനീകാന്ത്. ദില്ലിയിൽ നടന്നത് സമാധാനപരമായ പ്രതിഷേധമാണെന്നും അക്രമത്തിലേക്ക് വഴിമാറിയതാണെന്നും അതിന്‍റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് ആണെന്നും രജനീകാന്ത് പറഞ്ഞു.
കലാപം നേരിടുന്നതില്‍ കേന്ദ്ര മന്ത്രാലയം പരാജയപ്പെട്ടതായും. കലാപത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും. അദ്ദേഹം പറഞ്ഞു. കലാപത്തിലേക്ക് വഴിവച്ചത് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വീഴ്ചയാണെന്നും നടൻ ആരോപിച്ചു.
ദില്ലിയിൽ വിവിധ ഇടങ്ങളിൽ നടന്ന കലാപത്തിൽ പത്തൊൻപത് പേര് കൊല്ലപ്പെട്ടതായാണ് വിവരം. ഇരുന്നുറിന് അടുത്ത് ആളുകൾക്ക് പരിക്കേറ്റു. നിരവധി കടകൾക്കും കാറുകൾക്കും അക്രമി സംഘം തീയിട്ടു. മുസ്ലിം പള്ളി തീയിട്ട് അക്രമികൾ നശിപ്പിച്ചു.