fbpx

കോയമ്പത്തൂർ അവിനാശി അപകടത്തിൽ 19 പേരുടെ ജീവനെടുത്ത ബസ് എടപ്പാൾ കെഎസ്ആർടിസി ഏറ്റെടുത്തു

എടപ്പാള്‍ : കോയമ്പത്തൂർ അവിനാശി അപകടത്തില്‍ തകര്‍ന്ന ബസ് കെഎസ്ആര്‍ടിസി ഏറ്റെടുത്തു. കെഎസ്ആര്‍ടിസിയുടെ മലപ്പുറം എടപ്പാളിലെ വര്‍ക്​ഷോപ്പിലേക്ക് ബസ് വൈകിട്ട് എത്തിച്ചു. വിലാപയാത്ര പോലെയുളള ബസിന്റെ യാത്ര കണ്ടുനിന്നവരിലും നടുക്കമായി.അവിനാശി അപകടത്തിന്റെ ദുഖം വിട്ടുമാറുംമുന്‍പേ കെഎസ്ആര്‍ടിസിയുടെ തകര്‍ന്ന ബസ് കണ്ണീര്‍കാഴ്ചയായി.

പൊലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപകടസ്ഥലത്തു നിന്ന് ഏറ്റെടുത്ത ബസ് വാളയാര്‍ വഴിയാണ് കൊണ്ടുവന്നത്. പാലക്കാട് നിന്ന് എടപ്പാളിലേക്കുളള യാത്രയ്ക്കിടെ പലയിടത്തും ആളുകള്‍ ബസ് കാണാന്‍ പാതയോരത്ത് നിന്നിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് കെട്ടിവലിച്ചായിരുന്ന­ു ബസിന്റെ നീക്കം. സങ്കടക്കാഴ്ച തന്നെയായിരുന്നു അത്.

വിലാപയാത്രപോലെ.വലിയ വാഹനങ്ങളില്‍ രാത്രികാലങ്ങളില്‍ രണ്ടു ഡ്രൈവര്‍മാര്‍ വേണമന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. തകര്‍ന്ന ഭാഗങ്ങള്‍ ആക്രിവിലയ്ക്ക് വില്‍ക്കാനാണ് തീരുമാനം. എന്‍ജിന് കേടുപാടുകളില്ലെങ്കില­്‍ ഉപയോഗിക്കാനാണ് സാധ്യത. പത്തൊന്‍പതുപേര്‍ മരിച്ച അപകടത്തില്‍ പരുക്കേറ്റ മൂന്നുപേര്‍ ഇപ്പോഴും കോയമ്പത്തൂരില്‍ ചികില്‍സയിലാണ്

DON'T MISS

Back to top button