
ന്യൂഡല്‍ഹി: ദില്ലിയിൽ സമാധാനം പുനസ്ഥാപിക്കാണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം അടക്കമുള്ള ഇടതു പാർട്ടികളുടെ പ്രതിഷേധ യോഗം ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ചു. സിപിഎമ്മിന്റെ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, മറ്റൊരു പോളിറ്റ്ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട്, സിപിഐയുടെ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കം അനവധി പ്രമുഖർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.
ദില്ലിയിലെ ഡിവൈഎഫ്‌ഐ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കും പാർട്ടി ആരംഭിച്ചിട്ടുണ്ട്. അതേസമയം കലാപത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ബൃന്ദാ കാരാട്ട് അടക്കമുള്ള സിപിഎം നേതാക്കൾ സന്ദര്‍ശിച്ചു. ദില്ലിയിൽ സമാധാനം ഉറപ്പാക്കണമെന്നും. കലാപ അക്രമികളെ പിടികൂടാൻ സൈന്യത്തെ വിളിക്കണമെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
കലാപത്തില്‍ പരിക്കേറ്റവര്‍ക്കും ജീവന്‍ നഷ്ടമായവര്‍ക്കും അക്രമങ്ങളിൽ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം സർക്കാർ നല്‍കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. സമാധാനം ഉറപ്പുവരുത്തനായി എല്ലാ ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും. സിപിഐഎം ആവിശ്യപെട്ടു. കിസാന്‍സഭ, സിഐടിയു, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, മഹിളാ അസോസിയേഷന്‍, സിപിഐ അടക്കം വിവിധ ഇടത് സംഘടനകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.