
കൊല്ലം: ഏഴു വയസ്സുകാരിയുടെ മുങ്ങി മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയുടെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കുട്ടിയുടെ ഉറ്റവരുടെയും കുടുംബത്തിന്‍റെയും ദുഃഖത്തില്‍ എല്ലാ പങ്കുചേരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഏഴുവയസുകാരിക്ക് ആദരാഞ്ജലി രേഖപെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിട്ടുണ്ട്. നാട്ടുകാർ കുട്ടിയുടെ മരണത്തിൽ ഉന്നയിച്ച ദുരൂഹത പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആദരാഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടിയും, ദഉൽഖറും, കുഞ്ചാക്കോ ബോബനും, രംഗത്ത് എത്തിയിട്ടുണ്ട്. കുട്ടിയെ കാണാതായി എന്ന് പറഞ്ഞു മമ്മൂട്ടി ഇന്നലെ കുട്ടിയുടെ ചിത്രവും പങ്ക് വച്ചിരുന്നു.
വീടിന് സമീപമുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് ഇന്ന് 7.30 ഓടെ പോലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധര്‍ മൃതദേഹം കണ്ടെത്തിയത്. തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏഴുവയസ്സുകാരിയെ വീട്ടിനുള്ളില്‍ കളിച്ച് കൊണ്ടിരിക്കെ കാണാതായ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. സോഷ്യൽ മീഡിയയിൽ അടക്കം വാർത്ത വെെറലായി മാറിയിരുന്നു