
തിരുവനന്തപുരം: കൊറോണ വൈറസിനെ കെെകാര്യം ചെയ്ത അമേരിക്കയുടെ രീതിയെ വിമർശിച്ച് ഐക്യ രാഷ്ട്ര പരിസ്ഥിതി വിഭാഗത്തിന്റെ (ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവൻ) ഡോ മുരളി തുമ്മാരുകുടി.
വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്ത വാർത്തയെ പരാമർശിച്ചാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്.
അമേരിക്കൻ ആരോഗ്യ വകുപ്പ് കേരളത്തിൽ നിന്നും പഠിക്കട്ടെ എന്നും. ചെെനയിലെ വുഹാനിൽ നിന്നും തിരിച്ചെത്തിയവരെ സ്വീകരിക്കാൻ അമേരിക്കൻ ആരോഗ്യ വകുപ്പ് നിയോഗിച്ച ജീവനക്കാർക്ക് ആവശ്യത്തിന് വ്യക്തിസുരക്ഷയോ പരിശീലനമോ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അമേരിക്കയിലെ പ്രശസ്ത പത്രം വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നു.
കേരളത്തിലേക്ക് അമേരിക്കക്കാരോട് കുറച്ചുപേരെ പരിശീലനത്തിനയക്കാൻ പറയാണമെന്നും, അല്ലെങ്കിൽ നമ്മുടെ ബഹു ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ കുറച്ചു നാളുകളത്തേക്ക് ഡെപ്യൂട്ടേഷനിൽ അങ്ങോട്ട് ആവശ്യപ്പെടാൻ പറയണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കാര്യങ്ങൾ എങ്ങനെയാണ് നന്നായി കൈകാര്യം ചെയ്യേണ്ടതെന്ന് അവരും പഠിക്കട്ടെയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
https://www.facebook.com/thummarukudy/posts/10220220175309910