
പൊന്നാനി:സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 2019-ലെ കായകല്‍പ അവാര്‍ഡ് പ്രഖ്യാപിച്ചു.പൊന്നാനി മാതൃ – ശിശു ആശുപത്രിക്കാണ് അവാർഡ്. സര്ക്കാര്‍ ആശുപത്രികളുടെ ശുചിത്വം രോഗനിയന്ത്രണം, സേവനനിലവാരം ആശുപത്രി പരിപാലനം, എന്നിവയുടെ അടിസ്ഥാനത്തില്‍ വര്‍ഷംതോറും നല്‍കി വരുന്നതാണ് കായ കല്‍പ അവാര്‍ഡ്.
250 ഘടകങ്ങള്‍ മൂന്നുതലങ്ങളിലായി അവലോകനം ചെയ്ത് സംസ്ഥാനതലത്തില്‍ വിധിനിര്‍ണ്ണയിച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ജില്ലാതല ആശുപത്രികളില്‍ ഒന്നാം സ്ഥാനമായ അന്‍പത് ലക്ഷം രൂപ പൊന്നാനിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കരസ്ഥമാക്കി.
സർക്കാർ ആതുരാലയങ്ങളിൽ വേറിട്ട ഇടപെടൽ സാധ്യമാക്കിയതാണ് പൊന്നാനി മാതൃശിശു ആശുപത്രിയുടെ വിജയം. സർക്കാർ സംവിധാനങ്ങൾക്കു പുറമെ ആശുപത്രിയുടെ സൗന്ദര്യവത്ക്കരണത്തിനും സൗകര്യ വികാസത്തിനും പൊതുസമൂഹത്തിന്റെ കൈത്താങ്ങ് ഏറെ ലഭിച്ചിട്ടുണ്ട്.
പ്രവാസി കൂട്ടായ്മകളും വിവിധ സന്നദ്ധ സംഘടനകളും ആശുപത്രിയുടെ സൗകര്യങ്ങളിലേക്ക് കയ്യഴഞ്ഞ് സഹായങ്ങളെത്തിച്ചിട്ടുണ്ട്. ഇനിയും ആവശ്യങ്ങൾ ഏറെയാണ്. സർക്കാർ സംവിധാനങ്ങളിലെ സ്വാഭാവിക കാലതാമസത്തിന് കാത്തുനിൽക്കാതെ ചികിത്സ തേടിയെത്തുന്നവർക്ക് വേഗത്തിൽ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യം മുന്നിൽവെച്ചാണ് പൊതുസമൂഹം സഹായങ്ങൾ നൽകിയത്.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ