
തിരുവനന്തപുരം: കരകുളം സ്വദേശിയായ ചന്ദ്രന് ലൈഫ് മിഷൻ പദ്ധതി വഴി നിര്‍മിച്ചു നൽകിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. മുഖ്യമന്ത്രിയെ കൂടാതെ മറ്റ് മന്ത്രിമാരായ എസി മൊയ്ദീനും, കടകംപള്ളി സുരേന്ദ്രനും ഉണ്ടായിരുന്നു.
ഇന്ന് രാവിലെ എട്ടരയോടെയാണ് മന്ത്രിമാർ ചന്ദ്രന്‍റെ കുടുബത്തിന്‍റെ സന്തോഷത്തിൽ പങ്കുചേരാനെത്തിയത്. പാലുകാച്ച് ചടങ്ങിലടക്കം പങ്കെടുത്താണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മടങ്ങിയത്. കേരള സര്‍ക്കാരിന്‍റെ ലൈഫ് പദ്ധതി പ്രകാരം 6 സെന്‍റിൽ 4 ലക്ഷം ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ വീടുപണി പൂര്‍ പൂർത്തിയാക്കിയത്.
നാട്ടുകാരും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർക്ക് ആവേസകരമായ സ്വീകരണമാണ് കരകുളത്ത് കിട്ടിയത്. സംസ്ഥാനത്ത് 2 ലക്ഷത്തി പതിനാലായിരം കുടുംബങ്ങൾക്കാണ് അടച്ചുറപ്പുള്ള സ്വന്തം വീട് യാഥാർത്ഥ്യമായത്. തിരുവനന്തപുരം ജില്ലയിലാണ് ലൈഫ് പദ്ധതി പ്രകാരം ഏറ്റവും അധികം വീട് നിർമ്മിച്ചത്. ഇന്ന് വെെകിട്ടാണ് 2,14,000 ത്തിലേറെ വീടുകൾ നിർമ്മിച്ചു നൽകിയതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്