
ന്യൂഡൽഹി: ദില്ലി കലാപത്തിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഡൽഹിയിലെ മുൻ പോലീസ് മേധാവി. മുൻ പോലീസ് മേധാവി അജയ് ശർമയാണ് രൂക്ഷ വിമർശവുമായി രംഗത്ത് എത്തിയത്. പോലീസ് തലപ്പത്ത് താനായിരുന്നെങ്കിൽ പർവേശ് വെർമയെയും, അനുരാഗ് താക്കുറിനേയും, കപിൽ മിശ്രയെയും ഉടനെ തന്നെ അറസ്റ്റ് ചെയ്യുമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
പോലീസ് വർഗീയതയ്ക്ക് കൂട്ടു നിൽക്കുന്നു എന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിന് മുന്നുലുണ്ടായിരുന്ന അക്നിപരീക്ഷയിൽ അവർ പരാജയപ്പെട്ടെന്നും അദ്ദേഹം വിമർശിച്ചു.
ദില്ലിയിലെ ഡിസിപി വേദ് പ്രകാശിനെതിരേയും മുൻ ഡിജിപി രൂക്ഷ വിമർശവുമാണ് ഉന്നയിച്ചത്. ബിജെപി നേതാവ് കപിൽ മിശ്ര വിദ്വേഷ പ്രസംഗം നടത്തുമ്പോൾ ഡിസിപി സ്ഥലത്തുണ്ടായിരുന്നു പ്രസംഗം തടയുന്നതിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത് കൃത്യവിലോപമാണെന്നും വിശദീകരണം തേടണമെന്നും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഡിസിപി എസ് സ്പെൻഡ് ചെയ്യണമെന്നും ശർമ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് ദില്ലി പോലീസിന്റെ വർഗീയത വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കലാപകാരികൾ മുസ്ലീങ്ങൾക്ക് എതിരെ ശക്തമായ അക്രമം നടത്തുമ്പോൾ പോലീസ് കെെയ്യും കെട്ടി നോക്കിയിരിക്കുകയായിരുന്നു. അക്രമം തടയുന്നതിന് പോലീസ് ഒന്നും ചെയെതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.