
തിരുവനന്തപുരം: രണ്ടുലക്ഷം വീടുകള്‍ ലൈഫ് പദ്ധതിവഴി പൂര്‍ത്തീകരിച്ചതിന്റെ തിരുവനന്തപുരത്തെ നടന്ന ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ വിട്ടുനിന്നതിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. ശശി തരൂര്‍ എംപിയും രമേശ് ചെന്നിത്തലയും ചടങ്ങിൽ നിന്ന് വിട്ടുനിന്നതിനെതിരെയാണ് മുഖ്യമന്ത്രി വിമര്‍ശനം .
യുഡിഎഫ് ബഹിഷ്ക്കരിക്കുന്നത് ഈ പാവങ്ങളെയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. വീടുനിർമിച്ചു നൽകിയെന്നത് അഭിമാനിക്കാൻ എല്ലാവർക്കും വക നൽകുന്ന കാര്യമാണെന്നും. വീടുപൂർത്തിയായില്ല എന്നതുമാത്രമാണ് നോക്കിയതെന്നും യുഡിഎഫ് എന്തു കൊണ്ടാണ് നേരത്തെ വീട് പൂർത്തിയാക്കാൻ പണം അനുവദിക്കാതിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.? ഒരു രാഷ്ട്രീയ പാർട്ടിക്ക് ഇത്രയിടുങ്ങിയ മനസുകൊണ്ട് മുന്നോട്ട് പോകാൻ പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
“യുഡിഎഫ് നേരത്തെയും ഇത്തരത്തിൽ ഉള്ള നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന പ്രവർത്തനം നടത്തിട്ടുണ്ട്. പ്രതിപക്ഷം പ്രളയ പുനരധിവാസത്തിലും മാറിനിന്നു. ലോകകേരള സഭയിൽ നിന്നും മാറിനിന്നു. നിക്ഷേപ സംഗമത്തിൽ നിന്നു. പ്രതിപക്ഷം മാറിനിന്നു. ഇതെന്ത് മനോഭാവമാണെന്നും മുഖ്യമന്ത്രി ചോദിച്ചു? നാടിന്റെ ഭാവിയോടും നാടിനോടുമാണ് ഈ ക്രൂരത യുഡിഎഫ് കാണിക്കുന്നതെന്ന്,” പിണറായി വിജയൻ വ്യക്തമാക്കി.