
ചാവക്കാട്: സർക്കാരിന്റെ പ്രാഥമിക ദൗത്യം ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുകയെന്നതാണ് എന്നും ഡൽഹിയിൽ കലാപാഹ്വാനം നടത്തിയവരെ തുറങ്കിലടക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. വര്‍ഗ്ഗീയ കലാപങ്ങള്‍ ഇന്ത്യയുടെ എക്കാലത്തേയും ശാപമാണെന്നും ഇത് വികസന സങ്കല്‍പങ്ങള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലീം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് നടന്ന ദേശരക്ഷാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പവിത്രവും പരമോന്നതവുമാണ് നമ്മുടെ ഭരണഘടന. രാഷ്ട്ര ശില്‍പികളുടെ ദീര്‍ഘവീക്ഷണത്തോടെ രൂപപ്പെട്ട ഭരണഘടനയുടെ ആര്‍ട്ടിക്കിളുകള്‍ എല്ലാ പൗരന്മാര്‍ക്കും തുല്യ നീതി വിഭാവനം ചെയ്യുമ്പോള്‍ ചില മത വിഭാഗങ്ങളെ രണ്ടാം കിടക്കരായി വേര്‍തിരിക്കുന്ന സമീപനമാണ് അധികാരികളില്‍ നിന്നും കണ്ട് വരുന്നത്.ഡൽഹിയിൽ ന്യുനപകക്ഷവിഭാഗത്തിനു നേരെ നടന്ന അതിക്രമങ്ങൾ കാഴ്ചക്കാരായി വീക്ഷിച്ചതല്ലാതെ ക്രിയാത് മകമായി ഇടപെടാൻ പോലീസ് തയ്യാറാകാത്തത് ഇന്ത്യയുടെ വർത്തമാന അവസ്ഥ ഒട്ടും പ്രതീക്ഷകരമല്ല എന്നാണ് കാണിക്കുന്നത് കാന്തപുരം അഭിപ്രായപ്പെട്ടു.
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുന്ന നാടിനെ രക്ഷിക്കാന്‍ അടിയന്തിര നീക്കങ്ങളുണ്ടാവണം. ജനങ്ങള്‍ക്ക് സുരക്ഷിത ബോധം ഉറപ്പ് വരുത്തണം. ജനാധിപത്യ വിശ്വാസികള്‍ എെക്യപ്പെട്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കല്‍ ദേശരക്ഷയ്ക്ക് അനിവാര്യമാണെന്നും പ്രപഞ്ച നാഥന്‍റെ കൃപാകടാക്ഷങ്ങള്‍ക്ക് വിശ്വാസി സമൂഹം ഹൃദയ ഭക്തിയും പ്രാര്‍ത്ഥനയും വര്‍ദ്ധിപ്പിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കൂട്ടിചേര്‍ത്തു.
ജില്ലാ പ്രസിഡന്‍റ് സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ദേശരക്ഷാ സമ്മേളനം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ,കെ പി സി സി ജന:സെക്രട്ടറി ഒ അബ്ദുറഹ്മാന്‍കുട്ടി,സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ്,മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് എന്നിവര്‍ പ്രസംഗിച്ചു. മഹളറത്തുല്‍ ബദരിയ്യ ജില്ലാ തല വാര്‍ഷിക സംഗമത്തിന് സമസ്തകേന്ദ്രമുശാവറ അംഗങ്ങളായ വെന്മേനാട് ടി പി അബൂബക്കര്‍ മുസ്ലിയാര്‍,താഴപ്ര മുഹ്യദ്ദീന്‍കുട്ടി മുസ്ലിയാര്‍,എെ എം കെ ഫൈസി നേതൃത്വം വഹിച്ചു. ആനുകാലിക ഇന്ത്യയും വിശ്വാസികളുടെ ബാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കി പേരോട് അബ്ദുറഹ്മാന്‍ സഖാഫി സംവദിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
സ്വാതന്ത്ര്യസമരകാലത്ത് നികുതി നിഷേധ പ്രസ്ഥാനത്തില്‍ ശ്രദ്ധേയനായ സൂഫി വര്യന്‍ ഉമര്‍ ഖാളിയുടെ നാമധേയത്തില്‍ സജ്ജമാക്കിയ ഉമര്‍ ഖാളി സ്ക്വയറില്‍ പ്രതിഷേധത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും മനസുകളുമായി ആയിരങ്ങള്‍ ഒത്തുചേര്‍ന്നു. സാന്ത്വനം സിറ്റി,ജീവകാരുണ്യ പദ്ധതികള്‍ തുടങ്ങിയ 10 കോടിയുടെ പ്രോജക്ടുകള്‍ കാന്തപുരം വേദിയില്‍ പ്രഖ്യാപിച്ചു.