
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന ലൈഫ് പദ്ധതിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വച്ചത്.
എന്ന വരികളാണ് വീഡിയോയിലുള്ളത്. മുഖ്യമന്ത്രി തന്നെയാണ് ഈ വരികൾ വീഡിയോയിലൂടെ പറയുന്നതും. അയ്യപ്പനും കോശിയെന്ന മലയാള ചിത്രത്തിലുടെ പ്രശസ്തയായ നഞ്ചിയമ്മയാണ് പാട്ട് പാടുന്നത്.
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഭവനരഹിതര്‍ക്കായി രണ്ട് ലക്ഷത്തിലതികം വീടുകള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു ഇന്നലെയായിരുന്നു അതിന്റെ ഔദ്യോഗിക പ്രഖ്യാപനം. ആകെ മൊത്തം 2,14,262 വീടുകളാണ് നിര്‍മ്മിച്ചു നൽകിയതെന്ന് പ്രഖ്യാപന ചടങ്ങിൽ അറിയിച്ചു.
ലെെഫ് പദ്ധതിവഴി തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകള്‍ നിര്‍മിച്ചത് 32,388 എണ്ണം. കൊല്ലം18,470. പത്തനംതിട്ട 5,594, തൃശൂര്‍ 15,604, ആലപ്പുഴ 15,880, കോട്ടയം 7,983, ഇടുക്കി 13,531, പാലക്കാട്24,898, എറണാകുളം 14,901, വയനാട് 13,596, കണ്ണൂര്‍ 9,236, കാസര്‍കോട് 7,688, മലപ്പുറം 17,994, കോഴിക്കോട് 16,381, എന്നിങ്ങനെയും പൂര്‍ത്തിയാക്കി. 2,14,000 ത്തിലേറെ വീടുകളാണ് പൂര്‍ത്തീകരിച്ചത്
ലൈഫ് മിഷന്‍, 2 ലക്ഷത്തില്‍ അധികം വീടുകള്‍
അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല, അവരെ കൂടപ്പിറപ്പായി കണ്ടു. ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാന്‍ ഒരു ഇടമുണ്ടോ? ഇല്ലെന്നു പറഞ്ഞവരെ ചേര്‍ത്തു പിടിച്ചു.അവര്‍ക്കായി കിടക്കാന്‍ ഒരു ഇടം,ഒരു വീട്.
Dikirim oleh Pinarayi Vijayan pada Sabtu, 29 Februari 2020