
തിരുവനന്തപുരം: ഹെല്‍മറ്റ് പരിശോധന നാളെ മുതല്‍ കര്‍ശനമാക്കുമെന്ന് പോലിസ്. ടൂവീലറിൽ പോകുന്ന രണ്ടു യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം പ്രാബല്യത്തില്‍ ഉണ്ടെങ്കിലും പിൻ സീറ്റിൽ ഹെൽമെറ്റ് പരിശോധന പോലീസ് കര്‍ശനമാക്കിയിരുന്നില്ല. ഹെൽമറ്റ് വയ്ക്കാതെ പിൻസീറ്റിലിരിക്കുന്നവരെ ബോധവത്കിക്കുകയായിരുന്നൂ ഇത്രനാളും പോലീസ് ചെയ്തിരുന്നത്.
ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ഓപറേഷന്‍ ഹെഡ്ഗിയറെന്ന പരിപാടിയുമായി തിരുവനന്തപുരം പോലിസും രംഗത്തെത്തിയിട്ടുണ്ട്. പോലീസിതുവരെ പ്രാധാന്യം നല്‍കിയിരുന്നത് ആളുകളിൽ ബോധവല്‍ക്കരണം നടത്തുന്നതിനെയാണ്.
ഇന്ന് മുതൽ കര്‍ശനമായ നടപടികളിലേക്ക് നീങ്ങുകയാണ് പോലീസ് ഹെല്‍മറ്റ് വയ്ക്കാത്തവർക്ക് കനത്ത പിഴ ചുമത്തുമെന്നും. ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കും.