
ശിഹാബ് ബിയ്യം എഴുതുന്നു..
ഡൽഹി കലാപത്തിന്റെ ക്രൂരമായ അനുഭവങ്ങൾ എഴുതുകയാണ് പൊന്നാനി സ്വദേശിയായ ശിഹാബ് ബിയ്യം.കലാപബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിക്കുകയായിരുന്നു ശിഹാബ്.
“അവർ ഞങ്ങളെ ആക്രമിക്കാനായി ‘ജയ് ശ്രീരാം…. ജയ് ശ്രീരാം…’ എന്നാക്രോഷിച്ച് ഇരുമ്പ് ദണ്ഡുകളും കൽചീളുകളുമായി ഈ ഗല്ലിയെ ലക്ഷ്യമാക്കി പാഞ്ഞുവരുന്നത് ഞങ്ങൾ കണ്ടു. അപ്പോഴും അവരിൽ ചിലർ കല്ലെറിയുന്നുണ്ടായിരുന്നു അതികമൊന്നും ആലോചിക്കാതെ ഞങ്ങളും ഗല്ലിയെ സംരക്ഷിക്കാനായി ഇവിടെ നിന്നും കയ്യിൽ കിട്ടിയതുമെടുത്ത് റോഡിലേക്കിറങ്ങി.
അതിനിടയിൽ അഗർവാൾ സ്ട്രീറ്റിൽ നിന്നും വരുന്ന സംഘ്പരിവാർ-ബജ്റംഗ്ദൾ പ്രവർത്തകർ വിളിച്ചു വരുത്തിയ ആരൊക്കയോ അവിടെ വണ്ടിയിറങ്ങുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു, ആ ആക്രമിസംഘങ്ങളെ കജൂരി ചൗക്ക് എന്ന ജയ്ശ്രീരാം കൊളാണി-അഗർവാൾ സ്ട്രീറ്റ് എന്നീ രണ്ട് ഗല്ലികളെയും തിരിക്കുന്ന കരാവൽ നഗർ മെയിൻ റോഡിൽ വന്നിറിക്കുകയാണ് ചെയ്യുന്നത്….
ഞങ്ങൾ പിന്തിരിഞ്ഞില്ല കാരണം ഞങ്ങളവിടെ പിന്തിരിഞ്ഞാൽ ഞങ്ങളുടെ ഗല്ലിയിൽ അവർ കയറി ആക്രമിക്കുകയും രക്തക്കളമാക്കുകയും ചെയ്യും. പതിറ്റാണ്ടുകളായി ഹൈന്ദവനും മുസ്ലിമും ഇടപഴകി ജീവിക്കുന്ന ഞങ്ങളുടെ ഗല്ലികൾ അവർ കത്തിച്ചാമ്പലാക്കുമെന്നും ഞങ്ങൾക്കുറപ്പാണ്.
മറുത്തൊന്നും ചിന്തിക്കാതെ മരണത്തെ സാക്ഷിയാക്കി ‘തക്ബീർ വിളികൾ’ ഉയർത്തി ഞങ്ങളും മെയിൻ റോഡിലേക്കിറങ്ങി അവരുമായി ഏറ്റുമുട്ടി ‘ശക്തമായി തിരിച്ചടി നേരിടേണ്ടി വന്നപ്പോൾ’ അവർ അവരുടെ ഗല്ലിയിലേക്ക് തിരിഞ്ഞോടുകയായിരുന്നു.
ആ ഏറ്റുമുട്ടലിൽ ഞങ്ങൾക്കും അവർക്കും കാര്യമായ പരിക്കുകൾ പറ്റിയിട്ടുണ്ട്, ഇത്രയും കാലം ശാന്തമായി ജീവിച്ചുപോന്നിരുന്ന ഞങ്ങളുടെ ഇടയിൽ അവർ അശാന്തിപ്പരത്താൻ ശ്രമിക്കുകയായിരുന്നു അതിൽ എന്നോടൊപ്പം കുട്ടിക്കാലം മുതൽക്കെ ഒരുമിച്ച് വളർന്ന് ഇപ്പോഴും ഒരുമിച്ച് തൊഴിൽ ചെയ്ത് പോന്നിരുന്ന ബബ്ബുഭായ് അവരുടെ അടിയേറ്റ് തല പിളർന്ന് രക്തസാക്ഷിത്വം വരിച്ചിരിക്കുന്നു, ആ മൃതദേഹം ഇപ്പോഴും പോസ്റ്റ്മോർട്ടം കഴിഞ്ഞ് തിരിച്ചുകിട്ടിയിട്ടില്ല, ഒന്ന് രണ്ട് പേർക്ക് പരിക്കുകൾ പറ്റിയിട്ടുണ്ട്… അതുപോലെ അവരിലെ ആളുകൾക്കും പരിക്കുകൾ പറ്റിയിട്ടുണ്ട്…..”
നവീനോടും സൂരജിനോടും ദീപകിനോടുമാക്കെ അവരുടെ കുടുംബാംഗങ്ങൾ വിളിച്ച് ഇവിടുന്ന് മാറിപ്പേകാൻ ആവിശ്യപ്പെട്ടുവെങ്കിലും “ഞങ്ങൾ ഇത്രയും കാലം ഒരു അസ്വാരസ്യവുമില്ലാതെ ജീവിച്ചിടത്ത് നിന്ന് പോകേണ്ടതില്ല മറിച്ച് ഇവിടെയാണ് ഞങ്ങൾ സുരക്ഷിതർ..” എന്ന് വ്യാകുലപ്പെട്ടവരെ തിരുത്തി നൽകുകയായിരുന്നു അവരെ സാക്ഷിയാക്കി പറയുമ്പോൾ അവർക്കിടയിലെ സാഹോദര്യം ആ മുഖങ്ങളിൽ പ്രകടമായിരുന്നു.
“ഇവിടെ ഹിന്ദുവെന്നോ മുസ്ലിമെന്നോ ഒരു വേർതിരിവുമില്ലാതെ പതിറ്റാണ്ടുകളായി ജീവിക്കുന്നവരാണ് ഞങ്ങൾ ഈ ആക്രമിക്കപ്പെടുന്ന ഘട്ടത്തിലും ഞങ്ങൾ ഒന്നാണ്, ഞങ്ങൾ ഇപ്പോഴും ജാഗരൂഗരായി തന്നെ രാപ്പകലില്ലാതെ ഇരിക്കുകയാണ്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് വരുന്നത്, ഇവിടെ 25-30 ശതമാനം ഹിന്ദുക്കളുണ്ട്, പത്തിലേറെ മന്ദിരുകളുമുണ്ട് പക്ഷെ ഒരു പോറലുപോലും അവകൾക്ക് സംഭവിച്ചിട്ടില്ലാ എന്നും നവീൻ പറയുന്നു.
പേലീസ് അവരോടൊപ്പമായിരുന്നു. അവർ കല്ലുകൾ പെറുക്കി നൽകി ഞങ്ങൾക്കെതിരെ എറിയാൻ ആവിശ്യപ്പെടുകയായിരുന്നു. അതിന്റെ വീഡിയോകളും അവർ ഞങ്ങൾക്ക് കാണിച്ചുതന്നു. സൂരജിന്റെ വീട്ടിന് നേരെയടക്കം പോലീസ് ടിയർ ഗ്യാസ് എറിഞ്ഞു ഏകദേശം 14 റൗണ്ട് ടിയർഗ്യാസ് എറിഞ്ഞുവെന്നാണവർ പറയുന്നത്.
‘ഞങ്ങൾ ഒരുമിച്ചാണുള്ളത്’ ഇന്നും ഞങ്ങൾ ജാഗരൂകരായി തന്നെ ഇരിക്കുകയാണിവിടെ…
അവർക്ക് ഇവിടെ ഹിന്ദുക്കളും ജീവിക്കുന്നുണ്ട് എന്നറിയാഞ്ഞിട്ടാണോ ഈ ആക്രമണം നടത്താൻ വെമ്പൽ കൊള്ളുന്നത്….. പോലീസുകാരാവട്ടെ അവരുടെ ചായയും ബിസ്കറ്റും കഴിച്ച് അവരോടൊപ്പം ചേർന്ന് ഞങ്ങൾക്ക് നേരെ ആക്രമണം അഴിച്ച് വിടുകയാണ്.
ജയ് ശ്രീരാം കോളോണിയിലെ ആ ചെറിയ ഹൈന്ദവ ഗല്ലിയിലിരുന്ന് ഞങ്ങൾ അവിടെ നടന്ന സംഭവവികാസങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴും തൊട്ടടുത്ത ‘കരാവൽ നഗർ’ റോഡിലൂടെ അർദ്ധ സൈനികർ പാസ്സിംഗ് ഔട്ട് നടത്തുന്നുണ്ടായിരുന്നു.