
പൊന്നാനി: ഭർത്താവിനെ വഞ്ചിച്ച് കാമുകനൊപ്പം ഒളിച്ചോടിയ രണ്ട് കുട്ടികളുടെ മാതാവായ യുവതി റിമാന്റിൽ. കുട്ടികളെ മർദ്ധിക്കുന്നുവെന്ന ഭർത്താവിന്റെ പരാതി പ്രകാരമാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
പൊന്നാനി ചാണ സ്വദേശിയായ യുവതിയാണ് എം എൽ എ റോഡ് സ്വദേശിയായ അവിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടിയത് ഇവർ ഏറെ നാളായി പ്രണയത്തിലായിരുന്നു.ഇതിനെചൊല്ലി ഭർത്താവുമായി നിരന്തരം കലഹങ്ങളും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്.അതോടെ കുട്ടികളെ മർദ്ധിക്കുന്നുവെന്ന് കാണിച്ച് പൊന്നാനി പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായതിനെ തുടർന്ന് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.കാമുകനൊപ്പം ജീവിക്കുമെന്നാണ് യുവതി പോലീസിനെ അറിയിച്ചിട്ടുള്ളത്. കുട്ടികളും മാതാവിനെതിരെ മൊഴി നൽകിയിട്ടുണ്ട്.