
ന്യൂഡൽഹി: ദില്ലി കലാപം കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ച സഭനിർത്തിവച്ച് ചർച്ചചെയ്യണമെന്ന് ഇടത് എംപിമാർ രാജ്യസഭയിലും ലോക്‌സഭയിലും നോട്ടീസ് നൽകി.
സിപിഎം എംപി.മാർ ലോക്‌സഭയിലും, രാജ്യസഭയിലും അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസാണ് നൽകിയത്. കെ കെ രാഗേഷും , എളമരം കരീമും രാജ്യസഭയിലും ലോക്‌സഭയിൽ എ എം ആരിഫ് എംപിയുമാണ് നോട്ടീസ് നൽകിയത്.
ഡൽഹി കലാപത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ രാജിവയ്ക്കണമെന്നും. കലാപം ആഭ്യന്തര വകുപ്പിന്റെ വീഴ്‌ചയാണെന്നും. സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തി മരണപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സഹായവും വീടും, വാഹനങ്ങളും, സ്ഥാപനങ്ങളും, നഷ്‌ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും എംപിമാർ നോട്ടീസിൽ ആവശ്യപ്പെട്ടു.