
തിരുവനന്തപുരം: തന്നെ ലാവ്‌ലിന്‍ കേസെന്ന് പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ടെന്ന് നിയമസഭയില്‍ പിണറായി വിജയൻ. നിയമ സഭാ ചർച്ചയിൽ കേസിന്റെ കാര്യം ഉന്നയിച്ച പിടി തോമസിനോടും, പ്രതിപക്ഷ നേതാക്കളോടുമാണ് മുഖ്യമന്ത്രി കുറിയ്ക്ക് കൊള്ളുന്ന മറുപടി പറഞ്ഞത്.
ആ പൊള്ളലൊന്നും ഇങ്ങോട്ട് ഏശില്ലെന്ന് എല്ലാവർക്കും അറിയാലോ. ഏത് ലാവലിന്റെ കാര്യമ സാർ പറയുന്നത്. എന്താണ് എനിക്കതിൽ ശങ്കിക്കാനുള്ളത്. പിണറായി വിജയൻ എന്ന ആള് എവിടെ പ്രതിയായി ഇരിക്കുന്നു . നിങ്ങൾക്ക് ചില മോഹങ്ങൾ ഉണ്ടാകും. അത് വേറെ കാര്യം. ആ പ്രതിഫലിപ്പിക്കാൻ നോക്കിയത് എങ്ങനെ തിരിച്ചടിച്ചു എന്നതാണല്ലോ കണ്ടത്.
കോടതിപോലും നിലപാട് എടുത്ത കേസിൽ മിനിമം അന്തസ് ആരോപണമുന്നയിക്കുന്ന പ്രതിപക്ഷം പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടീസിന് പിണറായി വിജയൻ മറുപടി പറയുന്നതിനിടെ ആണ് പ്രതിപക്ഷം ലാവ്‌ലിൽ കേസ് സമ്പന്തിച്ച പരാമർശം നടത്തിയത്.