
തിരുവനന്തപുരം: കുപ്പിവെള്ളത്തിന് കേരളത്തിൽ ഒരു ലിറ്ററിന് പരമാവധി വില 13 രൂപയാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പുതുതായി പുറത്തിറങ്ങുന്ന വെള്ളത്തിൽ എല്ലാ കമ്പനികളും കുപ്പിവെള്ളത്തിന്റെ വില പരാമാവതി 13 രൂപയെന്ന് കുപ്പിയിൽ രേഖപ്പെടുത്തണമെന്നാണ് സർക്കാരിന്റെ ഉത്തരവ്.
അതേസമയം അധികവിലയായി കൂടുതൽ തുക ആരെങ്കിലും ഈടാക്കിയാൽ അവര്‍ക്കെതിരെ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യ വസ്തു വിലനിയന്ത്രണ നിയമപ്രകാരം അവശ്യവസ്തുക്കളുടെ പട്ടികയില്‍ കുപ്പിവെള്ളത്തെ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.
വില കുറഞ്ഞാലും കുപ്പി വെള്ളത്തിന് ബിഐഎസ് ഗുണനിലവാരം നിര്‍ ബന്ധം ആക്കാനും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ പേരിൽ കൊള്ളയാണ് നടക്കുന്നത്. 20 രൂപയ്ക്കാണ് കുപ്പിവെള്ളം കച്ചവടക്കാര്‍ വില്‍ക്കുന്നത്. 6 രൂപയില്‍ താഴെയാണ് ഒരു കുപ്പിവെള്ളം നിര്‍മ്മിക്കാനുള്ള ചിലവെന്നാണ് റിപ്പോര്‍ട്ടുകൾ. കടുത്ത വേനലിൽ തന്നെ ജനോപകാരപ്രദമായ തീരുമാനം നടപ്പിലാക്കി എൽഡിഎഫ് സർക്കാർ കയ്യടി വാങ്ങാനൊരുങ്ങുകയാണ്