
തൊടുപുഴ: മോര്‍ഫ് ചെയ്‌ത ചിത്രം കെഎസ്‌യുവിന്റെ സംസ്ഥാന നേതാക്കൾ പ്രചരിപ്പിച്ചുവെന്ന് കാട്ടി കെ.എസ്.യു പ്രവര്‍ത്തകയുടെ പരാതി. തൊടുപുഴയിലെ മുട്ടം പൊലീസ് പെൺകുട്ടിയുടെ പരാതിയിൽ കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസെടുത്തു.
കെഎസ്‌യുവിന്റെ സംസ്ഥാന സെക്രട്ടറി ബാഹുൽകൃഷ്‌ണ, സെയ്‌താലി (തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്), സജന ബി (ജില്ലാ സെക്രട്ടറി) എന്നി നേതാക്കൾക്കെതിരേയാണ് പെണ്‍കുട്ടിയുടെ പരാതി. സംസ്ഥാന വനിത കമ്മീഷനും ഡിജിപി ലോക്നാഥ് ബഹറയ്ക്കും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്.
മോര്‍ഫ് ചെയ്‌ത തന്റെ ചിത്രം പ്രചരിക്കുന്നതായി ജനുവരിയിലാണ് പെണ്‍കുട്ടിയുടെ ശ്രദ്ധയിൽ പെട്ടതെന്ന് പരാതിയിൽ പറയുന്നു. ഫെബ്രുവരി 20ന് മുട്ടത്തെ പൊലീസ്സ്റ്റേഷനിലെത്തി പെൺകുട്ടി പരാതി നല്‍കുകയും. എഫ്‌ഐആര്‍ 24ന് പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. ദൃശ്യങ്ങള്‍ കെഎസ്‌യു നേതാൾ പ്രചരിപ്പിച്ചുവെന്ന് പരാതിയില്‍ പെൺകുട്ടി വ്യക്തമാക്കി.