
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാല നേരിട്ട് വിദൂര വിദ്യാഭാസം /പ്രൈവറ്റ് വിഭാഗം വിദ്യാർത്ഥികൾക്കായ് നടത്തിയ എസ് ഡി ഇ കലാമേളയിൽ മലപ്പുറം ജില്ലയിലെ ക്ലാസിക് കോളേജ് നിലമ്പൂർ കൂടുതൽ പോയന്റ് നേടി ഒന്നാംസ്ഥാനത്തെത്തി. സർവ്വകലാശാല ക്യാമ്പസിലെ നാല് വേദികളിലായാണ് മത്സരം അരങ്ങേറിയത്.വിവിധയിനങ്ങളിലായി 2000 ത്തോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.
132 പോയന്റാണ് ക്ലാസിക് നേടിയത്.വിജയികളായ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സർവ്വകലാശാല ഉറപ്പ് നൽകിയിട്ടുണ്ട്. ഇതാദ്യമായാണ് കാലിക്കറ്റ് സർവ്വകലാശാല സ്വന്തം ചെലവിൽ എസ് ഡി ഇ ഇ കലാമേള നടത്തുന്നത്.