
തിരുവനന്തപുരം: സിപിഐഎം വഞ്ചിയൂര്‍ ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ വിഷ്ണുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഏകദേശം പത്തുവർഷമായി ആര്‍എസ്എസ് നേതാവ് ആസാം അനി ഒളിവിലായിരുന്നു.
2008 ഏപ്രില്‍ 1 ന് ആയിരുന്നു സിപിഐഎം പ്രവർത്തകനായ വിഷ്ണു കൊല്ലപ്പെട്ടത്. കൈതമുക്കിലെ പാസ്‌പോര്‍ട്ട് ഓഫിസിനു മുന്നില്‍ വച്ച് ഒരുസംഘം വിഷ്ണുവിനെ വെട്ടിക്കൊല്ലുകയിയിരുന്നു. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ്കോടതി പ്രസ്തുത കേസില്‍ 13 പേര്‍ കുറ്റക്കാരെന്ന് അന്ന് കണ്ടെത്തിയിരുന്നു.
10 വര്‍ഷത്തോളമായി അനിക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു കേരള പോലീസ്. തിരുവനന്തപുരത്തെ മണികണ്‌ഠേശ്വരത്ത് നിന്നാണ് കൊലക്കേസിലെ 14ാം പ്രതിയായ ആസാം അനിയെ കേരള പോലിസ് പിടികൂടിയത്.
പതിനാറ് പേരെയാണ് പോലീസ് കേസിൽ പ്രതികളാക്കി യിരുന്നത്. വിചാരണ നേരിട്ട മുഴുവൻ ആളുകളും ആര്‍എസ്എസ്സ് ബിജെപി പ്രവർത്തകരാണ്. സന്തോഷ്, ബിജുകുമാര്‍, ഹരിലാല്‍, മനോജ്, ഷൈജു, രഞ്ജിത്കുമാര്‍, ബിബിന്‍, സതീഷ്, ബാലുമഹേന്ദ്രന്‍, ബോസ്, വിനോദ്കുമാര്‍, സതീഷ്, ശിവലാല്‍ സുഭാഷ്, എന്നിവരാണ് 14 പ്രതികള്‍. കേസിലെ ഒരു പ്രതി രഞ്ജിത്ത് മരണപ്പെട്ടിരുന്നു.