fbpx
KeralaWeather

സംസ്ഥാനത്ത് ശക്തമായ വേനല്‍മഴക്ക് സാധ്യത ; കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ഈ മാസം അവസാനത്തോടെയാണ് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാ­നത്ത് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്­.

ചില സ്ഥലങ്ങളിൽ ശക്തവും മറ്റ് സ്ഥലങ്ങളിൽ നേരിയ തോതിലും പെയ്യുമെങ്കിലും വേനല്‍മഴയ്ക്ക് തീവ്രതയില്ലെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്തചൂട് മൂലം രൂപപ്പെട്ട മേഘങ്ങളാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. രണ്ടുദിവസംകൂടി ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ നേരിയതോതിൽ മഴലഭിക്കും.

മാര്‍ച്ച് മുതല്‍ മെയ് വരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ താപനില സാധാരണത്തേതിനേക്കാള്­‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന­്റെ പ്രവചനം. ഉയര്‍ന്ന താപനില സാധാരണ നിലയേക്കാള്‍ ശരാശരി 0.86 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില ശരാശരി 0.83 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കാമെന്നാണ­് പ്രവചിച്ചിട്ടുള്ളത്.

നല്ല വേനല്‍മഴ കിട്ടിയില്ലെങ്കില്‍ ഏപ്രില്‍ പകുതിയാകുമ്ബോഴേക്കും­ കിണറുകളും ജലാശയങ്ങളും വരണ്ടുണങ്ങുമെന്നും, സംസ്ഥാനം കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുമെന്നു­ം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Faqrudheen Panthavoor

അധ്യാപകൻ, മാധ്യമപ്രവർത്തകൻ, മൈന്റ് റ്റ്യൂണർ, ഹിപ്പ്നോട്ടിക് കൗൺസിലർ, അക്യുഹീലർ

Related Articles

Close