
കൊച്ചി: സ്വന്തമായി വീടില്ലാതെ, വീടിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന. എറണാകുളം വെണ്ണല സ്വദേശിയായ യുവതിയെ പരിഹസിച്ച് കേന്ദ്രസർക്കാർ. ഏതാനും വര്‍ഷങ്ങളായി വാടകയ്ക്ക് കഴിയുന്ന സൗമ്യയ്ക്കാണ് പ്രധാനമന്ത്രിയുടെ ആവാസ്യോജനയില്‍പ്പെടുത്തി വീട് വച്ചതിന് അഭിനന്ദന കത്ത് എത്തിയത്. മനോരമ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്
സർക്കാരിന്റെ സീറോലാന്‍ഡ്‌ലെസ് പദ്ധതിവഴി സ്ഥലമില്ലാത്ത ആളുകൾക്ക് വീടും സ്ഥലവും നല്‍കുന്ന പദ്ധതിയില്‍ പുതുതായി അപേക്ഷ നല്‍കി വീടും സ്ഥലവും ലഭിക്കുന്നത് കാത്തിരിക്കുമ്പോളാണ് ലഭിക്കാത്ത വീടിന്‍റെ പേരില്‍ യുവതിക്ക് അഭിനന്ദന കത്ത് ലഭിച്ചത്.
പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരം സ്വന്തമായി പേരില്‍ ഭൂമിയില്ലാത്തവർക്ക് വീട് ലഭിക്കില്ലെന്നതാണ് സത്യാവസ്ഥ. എന്റെ പേര് ആരാണ് ഇതിലേക്ക് മാറ്റിയത് എന്നോ പ്രസ്തുത പദ്ധതി വഴി വീട്ലഭിച്ചതായി കേന്ദ്ര സർക്കാരിനെ ആരാണ് തെറ്റിധരിപ്പിച്ചതെന്നോ ഒരു വിവരവുമില്ലെന്ന് യുവതി പറയുന്നു. തനിക്ക് ലഭിച്ച കത്തുമായി യുവതി കൗണ്‍സിലറടക്കം മിക്ക ജനപ്രതിനിധികളെയും കണ്ടു. ഏത് പദ്ധതിയിൽ പേര് വന്നാലും വേണ്ടില്ല ഒരു വീട് ലഭിച്ചാൽ മതിയെന്ന് യുവതി പറയുന്നു.