
തൃശ്ശൂർ: യുവതി ആത്മഹത്യ ചെയ്ത കേസിൽ ക്ഷേത്ര കോമരത്തെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ ബിജെപി. സിപിഎമ്മുമായി ചേർന്ന്
ഹിന്ദുക്കളുടെ ആചാരങ്ങളെ തകർക്കാൻ പോലീസ് ഒത്തുകളിച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കുകയാണെന്നും. ബിജെപിയുടെ പ്രാദേശിക നേതാക്കൾ ആരോപിച്ചു. അറസ്റ്റിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ പറഞ്ഞു.
ക്ഷേത്രകോമരത്തെ അറസ്റ്റു ചെയ്തതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളും എന്ന് ബിജെപിയുടെ നിയോജകമണ്ഡലം പ്രസിഡന്റ് സുധീഷും. ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി സുരേഷും പറഞ്ഞതായി മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്,
കുട്ടികളുടെ അമ്മയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ക്ഷേത്രത്തിലെ കോമരമായ ശ്രീകാന്തിനെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റുചെയ്തത്. സ്വഭാവദൂഷ്യമുണ്ടെന്ന് ക്ഷേത്രോത്തിരെ ചടങ്ങിനിടെ യുവതിക്ക് കോമരം കല്പന പറഞ്ഞതാണ് ആത്മഹത്യയിലേക്ക് കാരണമെന്നാണ് കേസ്. പതിനാല് ദിവസത്തേക്ക് പ്രതി ശ്രീകാന്തിനെ റിമാൻഡ് ചെയ്തു.
ഏകദേശം 200ന് അടുത്ത് പേർ പങ്കെടുത്ത ചടങ്ങിലായിരുന്നു കോമരം ഇത്തരത്തിൽ പറഞ്ഞതെന്ന്. ഭർത്താവ് പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. യുവതി പിറ്റേദിവസം തൂങ്ങിമരിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. ഭാര്യ തന്നോട് ഫോണിലൂടെ കോമരം തന്നെ നാണംകെടുത്തിയതായി സങ്കടത്തോടെ പറഞ്ഞതായും പരാതിയിൽ പറയുന്നു.