
കോട്ടയം: ദില്ലിയിൽ നടന്നത് അസൂത്രിതമായ നരനായാട്ടെന്ന് സിപിഐ എം നേതാവ് എ.സമ്പത്ത്. രാജ്യ തലസ്ഥാനത്ത് കലാപ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ചെയ്‌തിട്ടും ആഭ്യന്തരമന്ത്രി ഒന്നുംചെയ്യാതെ ഉറക്കത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിൽ നടന്നത് പരിശീലനം ലഭിച്ച അക്രമി സംഘങ്ങളുടെ അരങ്ങേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചറിയാൻ പോലുമാകാത്ത നിരവധി മൃതദേഹങ്ങൾ ആശുപത്രിയിലുണ്ട്. 82 പേർക്ക് വെടിയേറ്റു പരിക്കേറ്റിട്ടുണ്ട്. എന്നാൽ ദില്ലി പൊലീസ് വെടിയുതിർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കലാപം നടന്നത്തിയ അക്രമികൾ യുപിയിൽ നിന്നുള്ളവരാണ്. അക്രമം റിപ്പോർട്ട് ചെയ്തിട്ടും. പൊലീസ് സ്ഥലത്തെത്തിയില്ലെന്നും. ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനായി കാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേസെടുക്കാൻ പറഞ്ഞ ന്യായാധിപനെ നാടുകടത്തിയാണ് കേന്ദ്രസർക്കാർ പകവീട്ടിയതെന്നും മുൻ എംപി സമ്പത്ത് കോട്ടയത്ത് കേരള എൻജിഒ യൂണിയൻ സമ്മേളനത്തിൽ പറഞ്ഞു.