
തിരുവനന്തപുരം: ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച ശേഷം ഓടിച്ച കാറിടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ ഭാര്യയ്ക്ക് എൽഡിഎഫ് സർക്കാർ സര്‍ക്കാര്‍ ജോലി ജോലി നൽകി. തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റായിട്ടാണ് നിയമനം.
നിയമനം നല്‍കി ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്ത് 3ന് പുലര്‍ച്ചെയാണ് വെങ്കിട്ടരാമന്‍ ഓടിച്ച കാറ് അപകടത്തിൽ പെട്ടതും. കെ.എം ബഷീര്‍ ദാരുണമായി കൊല്ലപ്പെട്ടതും. അമിത വേഗത്തില്‍ മദ്യപിച്ച ശേഷം വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കുറ്റപത്രം.
ശ്രീറാമാണ് പ്രസ്തുത കേസിലെ ഒന്നാംപ്രതി. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയാണ് ശ്രീറാം അടക്കമുള്ളവർക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് കേസ് ഏപ്രില്‍ 16നാണ് വീണ്ടും പരിഗണിക്കുക.
മുൻപ് വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. സസ്പെഷൻ കാലാവധി തൊണ്ണൂറു ദിവസത്തേക്കുകൂടി നീട്ടുകയാണ് ചെയ്തത്.