
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിക്ക് വധഭീഷണി. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിക്കൊല്ലുമെന്നാണ് തിരുവനന്തപുരത്തെ ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ലഭിച്ച ഭീഷണി കത്തിൽ പറയുന്നത്. എസ് ഡി പിഐയെയും, പോപ്പുലര്‍ ഫ്രണ്ടിനെയും വിമര്‍ശിച്ചെന്നും. കേരളത്തിലായതുകൊണ്ടാണ് ഇതുനടക്കുന്നത് എന്നും. മുഖ്യമന്ത്രി പിണറായി വിജയനെ തങ്ങൾ വെട്ടിക്കൊല്ലുമെന്നുമാണ് കത്തിലൂടെ പേര് വെളിപ്പെടുത്താത്ത ആള് ഭീഷണിപ്പെടുത്തുന്നത്.
തങ്ങൾക്ക് എല്ലാവിധ ആയുധപരിശീലനവും കിട്ടിയിട്ടുണ്ടെന്നും. ഞങ്ങളാരാണെന്ന് ഉടനെ നിങ്ങള്‍ മനസിലാക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായ റഹീമിനും വധഭീഷണിയുണ്ട്. കെമാല്‍പാഷാക്കെതിരെ ഇനിയൊരക്ഷരം മിണ്ടിയാൽ വീട്ടിലകയറി വെട്ടുമെന്നുമാണ് ഭീഷണി.
ഈയിടെ കടുത്ത വിമര്‍ശനമാണ് പോപ്പുലര്‍ ഫ്രണ്ടിനും. എസ്ഡിപിഐയ്ക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ഒരുവര്‍ഗീയതക്ക് ബദല്‍ മറ്റൊരുവര്‍ഗ്ഗീയതയല്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭീഷണികത്ത് എന്നാണ് സൂചനകൾ. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി എഎ.റഹിം തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ക്ക് കത്തുമായി ബന്ധപട്ട് പരാതി നല്‍കിയിട്ടുണ്ട്. കത്തിന്റെ ഉറവിടത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.