
തിരുവനന്തപുരം: മാരകവൈറസുകളെ പ്രതിരോധിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സർക്കാർ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാക്കി ബിബിസിയും. “വര്‍ക്ക് ലൈഫ് ഇന്ത്യ” യെന്ന ചര്‍ച്ചയിലാണ് സംസ്ഥാനം കൊറോണയെ നേരിടാൻ സംസ്ഥാനം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചർച്ചയിൽ പരാമര്‍ശിക്കപ്പെട്ടത്.
അവതാരക കേരളം വൈറസ് രോഗങ്ങളെ നേരിടാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ചൈനീസ് മധ്യമപ്രവര്‍ത്തകയും, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ അടക്കമുള്ളവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വീഡിയോ ബിജെപി പുറത്ത് വിട്ടിട്ടുണ്ട്.
കേരളത്തില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. നിപ്പയും,സിക്കയും പോലുള്ള മാരക വൈറസുകളെ സംസ്ഥാനം നേരിട്ടു. എന്താണ് ഇതില്‍ നിന്ന് പഠിക്കാനുള്ളതെന്നായിരുന്നു അവതാരകയുടെ ചോദ്യം.
ആരോഗ്യരംഗത്ത് കേരളം മികച്ച സംസ്ഥാനമാണെന്ന്
ഡോക്ടർ. ഷഹീദ് ജമാല്‍ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി നടത്തുന്ന കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും ചർച്ചയിൽ അദ്ദേഹം എടുത്തുപറഞ്ഞു.