
തിരുവനന്തപുരം: കെഎസ്ആര്‍സിയുടെ മിന്നൽ പണിമുടക്കിൽ ഒരാള് മരിച്ച സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. സമരത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. സമരമെന്ന് പറഞ്ഞു നടന്നത് വലിയ അക്രമമാണെന്നും ഉടൻ നടപടിസ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. കുഴഞ്ഞുവീണ് മരണപ്പെട്ട ആളുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
തലങ്ങും വിലങ്ങും ബസുകള്‍ ഇട്ടിട്ട് പോയതിനാലാണ് ഒന്നുംചെയ്യാന്‍ പറ്റാതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. കുഴഞ്ഞുവീണ് മരിച്ചയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗതാഗത മന്ത്രിയും മുഖ്യമന്ത്രിമായും സംഭവത്തിൽ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്താൻ ജനൾ നൽകുന്ന നികുതിപ്പണമാണ് പയോഗിക്കുന്നതെന്നും
സമരം നടത്തിയവർ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മരണപ്പെട്ട സുരേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. കളക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസിയുടെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക. സംഭവത്തെ ഗൗരവതരമായി കാണണമെന്ന് പിണറായി വിജയനും നിർദ്ദേശിച്ചിട്ടുണ്ട്.