
തൃശ്ശൂർ: പോർക്കുളത്ത് ബിജെപിയും ആർഎസ്‌എസും വിട്ട് നിരവധി പ്രവർത്തകർ ഡിവൈഎഫ്ഐയിൽ ചേർന്നു. അംഗത്വമെടുത്ത പുതിയ പ്രവർത്തകർക്ക് സ്വീകരണം നൽകി. സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റിയംഗം ടികെ വാസു രാജിവച്ചു വന്നവരെ മാലയിട്ട് സ്വീകരിച്ചു.
നോങ്ങല്ലൂർ, പോർക്കുളം സ്വദേശികളായ പി എസ് സന്ദീപ്, വി പി പ്രജീഷ്, വി പി പ്രജിത്ത്, സി എസ് ശരത്, സി എസ് സിജു, എം പി പ്രജോഷ്, പി യു സഞ്ജയ്, എം പി സുധീഷ്, സി എച്ച് ഗൗതം, എന്നിവരാണ് ആർഎസ്‌എസ് ബിജെപി ബന്ധം ഉപേക്ഷിച്ച് ഡിവൈഎഫ്‌ഐയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.