
തിരുവനന്തപുരം: പിസി ജോർജ്ജ് എംഎൽഎയ്ക്ക് താക്കീതുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ. നിയമസഭയിൽ എടാ,പോടാ വിളിയൊന്നും വേണ്ടെന്ന് ജോര്‍ജ്ജിനോട് സ്പീക്കർ വ്യക്തമാക്കി.
നിയമസഭ നടക്കവെ സ്പീക്കര്‍ക്ക് നൽകാൻ ജോര്‍ജ്ജ് സഭയിലെ ജീവനക്കാരനെ ഒരു കുറിപ്പ് ഏൽപ്പിച്ചു. ഈ കുറിപ്പ് കൈമാറാൻ ജീവനക്കാരൻ താമസിക്കുന്നത് കണ്ടാണ് ജീവനക്കാരനെതിരെ പി.സി.ജോര്‍ജ്ജിന്‍റെ പ്രസ്തുത പരാമര്‍ശം.
ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ പ്രശ്നത്തിൽ ഇടപെട്ടത്. ജീവനക്കാരെ ഇത്തരത്തിൽ എടോപോടോയെന്ന് വിളിക്കരുതെന്നും പിസി.ജോർജ് എംഎൽഎയോട് അദ്ദേഹം പറഞ്ഞു. സഭയ്ക്കകത്ത് ഇത്തരത്തിൽ പരാമര്‍ശങ്ങള്‍ നടത്തരുത് എന്നും. ശ്രീരാമകൃഷ്ണന്‍ ജോർജ്ജിനോട് പറഞ്ഞു.