
തൃശൂര്‍: ക്ഷേത്രത്തില്‍ പുരുഷനും സ്ത്രീക്കും പുറമെ ബ്രാഹ്മണർക്ക് പ്രത്യേകം ശുചിമുറി ഒരുക്കിയത് പരാതിയെ തുടർന്ന് പിന്‍വലിച്ചു. കൊച്ചിന്‍ ദേവസ്വത്തിന് കീഴിലുളള മഹാദേവ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. വില്‍വട്ടം മേഖലാ ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ബ്രാഹ്മണ ശുചിമുറി ബോർഡ് മാറ്റിയത്. ശുചിമുറിയിലെ ബോര്‍ഡ് നീക്കം ചെയ്യുകയാണ് ചെയ്തത്.
കഴിഞ്ഞ ദിവസം ബ്രാഹ്മണ ശുചിമുറിയുടെ ചിത്രമടക്കം അടക്കം സോഷ്യൽ മീഡിയയിൽ വെെറൽ ആയി മാറിയിരിന്നു. ഇതോടെയാണ് സംഭവം അറിഞ്ഞ് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് പരാതി നൽകിയത്.
വേദം പഠിച്ച ഹിന്ദുക്കളെ സമുദായം നോക്കാതെ പോലും പൂജാരിയായി നിയമിക്കുന്ന ഈ കാലത്ത് ബ്രാഹ്മണര്‍ക്ക് പ്രത്യേക ശുചിമുറിയൊരുക്കുന്നത് നിലവിലുള്ള നിയമങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും. എതിരാണെന്ന് ഡിവൈഎഫ്ഐ പരാതിയില്‍ വ്യക്തമാക്കുന്നു. ബ്രാഹ്മണര്‍ക്ക് പൊതുവായി നിര്‍മ്മിച്ചതല്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കിയത്. ക്ഷേത്രത്തിലെ പൂജാരിമാർക്കായി മാത്രം നിര്‍മ്മിച്ചതായിരുന്നുവെന്നുമാണ് അവരുടെ വിശദീകരണം