
കൊച്ചി: തൊഴിലുടമയുടെ ക്രൂരമായ പീഡനത്തിൽ പൊള്ളലേറ്റ ഹരിപ്പാട് സ്വദേശിയായ ഹരിദാസിന്റെ മുഴുവൻ ചികിത്സയും ഏറ്റെടുക്കാമെന്ന് മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദിക് ഹോസ്പിറ്റൽ. മലേഷ്യയിൽ വച്ചാണ് ഹരിദാസിന് ക്രൂര പീഡനം ഏൽക്കേണ്ടി വന്നത്.
പൊള്ളലേറ്റതും മറ്റുമായ എല്ലാ ചികിത്സയും സ്ഥാപനം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ. കെ.ജ്യോതിഷ് കുമാറാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ യാത്രച്ചെലവും സ്ഥാപനം തന്നെ വഹിക്കും. പൊള്ളലുമായി ബന്ധപട്ട എല്ലാവിധ പ്രശ്നങ്ങളുടെയും ചികിത്സ സൗജന്യമായിരിക്കുമെന്നും പതഞ്ജലി അറിയിച്ചു.
ഹരിദാസ് നേരിട്ട പീഡനങ്ങളുടെ വാർത്തകൾ പത്രത്തിൽ കണ്ടാണു മമ്മൂട്ടിയും, ജ്യോതിഷ് കുമാറും ഹരിദാസിനെ സഹായിക്കാൻ തീരുമാനമെടുത്തത്. ഇക്കാര്യം ഹരിദാസിന്റെ ബന്ധുക്കളുമായിട്ട് സംസാരിച്ചു. ഹരിദാസിന്റെ മകളുടെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാലുടൻ ചികിത്സയ്ക്കു പോകാനാണ് തീരുമാനം.