
തിരുവനന്തപുരം: ലോകം കൊറോണ വൈറസ് ഭീതിയിൽ കഴിയുമ്പോൾ. വെെറസിനെ നേരിടുന്നതിൽ കേരളത്തിന്‍റെ മാര്‍ഗങ്ങള്‍ അടക്കം കണ്ടുപഠിക്കാന്‍ വിദഗ്ധ സംഘം തെലങ്കാനയില്‍ നിന്ന് എത്തി. അസുഖം പടരാതിരിക്കാൻ തടയാൻ വൈറസ് ബാധിച്ചവരെ കണ്ടെത്തി പരിചരണം നൽകുന്നതടക്കമുള്ള ചികിത്സ രീതികൾ പഠിക്കാനാണ് സംഘം പ്രധാനമായും എത്തിയത്.
വൈകിട്ട് നടക്കുന്ന കൺട്രോൾ റൂം മീറ്റിംഗിലും തെലുങ്കാന സംഘം പങ്കെടുക്കുമെന്നാണ് സൂചനകൾ. കേരള സർക്കാർ സജ്ജീകരിച്ച ആലപ്പുഴയിലുള്ള ഐസൊലേഷൻ വാഡും ഈ സംഘം സന്ദർശിക്കും. പന്ത്രണ്ടോളം ഡോക്ടര്‍മാർ അടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിൽ എത്തിയിരിക്കുന്നത്.
കൂടാതെ ഇവർ നഴ്സുമാരുമായും വിദഗ്ധ ഡോക്ടർമാരുമായി ചർച്ച നടത്തിയ ശേഷമെ മടങ്ങു. രാജ്യത്ത് ആദ്യം കൊവിഡ് വൈറസ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. എന്നാൽ സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെയും മന്ത്രിയുടേയും കൃത്യമായ ഇടപെടല്‍ കാരണം വൈറസ് പടര്‍ന്നില്ല ഇതാണ് സംഘം കേരളത്തിലേക്ക് വരാൻ കാരണം.