
തിരുവനന്തപുരം: കടുത്ത ചൂടിൽ കേരളം ചുട്ട് പൊള്ളുന്നതിനിടയിൽ വൈദ്യുതി കട്ടിങ്ങ് ഉണ്ടാവില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി വെെദ്യതി വകുപ്പ് മന്ത്രി എംഎം മണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാട്സാപ്പ് അടക്കമുള്ള മെസേജിംഗ് അപ്പുകളിൽ ഉടൻ തന്നെ സംസ്ഥാനത്ത് കരണ്ട് കട്ട് നടപ്പാക്കുമെന്നും. ഡാമുകൾ വറ്റി വരണ്ടതായും നുണപ്രചാരണം പൊടിപൊടിക്കവെയാണ് ഒരിക്കൽ കൂടി മന്ത്രി നിലപാട് ആവർത്തിച്ചിക്കുന്നത്.
ഏതാനും ആഴ്ചകൾ മുൻപും മന്ത്രി എംഎം മണി വെെദ്യുത നിരക്ക് വർധിപ്പിക്കുന്ന കാര്യമോ. സംസ്ഥാനത്ത് കരണ്ട് കട്ട് ഏർപ്പെടുത്തുന്ന കാര്യമോ തൾക്കാലം സർക്കാരിന്റെ പരിഗണനയിലില്ലെന്നും. അത്യാവിശ്യത്തിന് വേണ്ട വെള്ളം സംസ്ഥാനത്തെ ഡാമുകളിൽ ഉണ്ടെന്നും മഴ പെയ്യുമെന്നാണ് പ്രതീക്ഷയുണ്ടെന്നും.
കൂടാതെ കൂടംകുളം വൈദ്യുതി പദ്ധതികൂടി കമ്മിഷൻ ചെയ്തതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നു പോലും വൈദ്യുതിയെത്തിക്കാൻ പറ്റുന്ന രീതിയിൽ ലൈൻ ഇപ്പോഴുണ്ടെന്നും. അത് കൊണ്ട് വലിയ തോതിൽ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് ഉണ്ടാകുമെന്നു തോന്നുന്നില്ലെന്നും എംഎം മണി ഏതാനും ആഴ്ചകൾ മുന്പ് വ്യക്തമാക്കിയിരുന്നു.