
തിരുവനന്തപുരം: മലയാളം വാർത്ത ചാനലുകളെ 48 മണിക്കൂർ വിലക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി. ഭീഷണിപ്പെടുത്തി മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള ഹീനമായ തന്ത്രമാണിതെന്നും കോടിയേരി വ്യക്തമാക്കി.
അടിയന്തരാവസ്ഥയെ പോലും വെല്ലുന്ന രീതിയിലാണ് ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ ന്യൂസ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തുന്നത്. ദില്ലി കലാപം സത്യസന്ധതയോടെ റിപ്പോർട്ട് ചെയ്തതു കൊണ്ടാണ് ഈ വിലക്ക് എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു
മുന്പ് മോദിസർക്കാർ ഇത്തരത്തിൽ എൻഡിടിവിയെയും റദ്ദ് ചെയ്തിരുന്നു. ആർഎസ്എസിൻ്റെ ഇഷ്ടാനുസരണം വാർത്താവിന്യാസം നടത്തിയില്ലെങ്കിൽ ദ്യശ്യമാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടുമെന്ന തരത്തിലുള്ള ഭീഷണിയാണ് നരേന്ദ്ര മോഡി സർക്കാർ ഉയർത്തുന്നതും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു..