
കൊളത്തൂർ : സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി മൂർക്കനാട് പഞ്ചായത്തിലെ വടക്കേ കുളമ്പ് അങ്കണവാടി വർക്കറായ സുഭദ്ര ടീച്ചറെ തെരഞ്ഞെടുത്തു. കുരുന്നുമക്കളുടെ അഭിരുചിക്കനുസരിച്ചുള്ള വേറിട്ട പ്രവർത്തനങ്ങളാണ് ടീച്ചർക്ക് പുരസ്കാരം നേടിക്കൊടുത്തത് 1994 ൽ പ്രവർത്തനം ആരംഭിച്ച അംഗനവാടി തുടങ്ങിയ കാലം മുതൽ ഇവിടെ ജോലി ആരംഭിച്ച ടീച്ചർ നാട്ടുകാരുമായും വിദ്യാർത്ഥികളുമായും ഊഷ്മള ബന്ധമാണ് പുലർത്തി പോരുന്നത്.
കഴിഞ്ഞ പ്രളയത്തിൽ കുരുന്നുകളിലൂടെ ഒരു ലോഡിലധികം ദുരിതാശ്വാസ സഹായ നിധി സമാഹരിച്ചത് അടക്കമുള്ള ടീച്ചറുടെ മാതൃകാ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻപ് പഞ്ചായത്ത് അധികൃതർ ടീച്ചറെ ആദരിച്ചിരുന്നു. ഈ മാസം 07നു ശനിയാഴ്ച ഉച്ചക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് ടീച്ചർ അവാർഡ് ഏറ്റുവാങ്ങും.