
തിരുവനന്തപുരം: മലയാള വാർത്ത മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി എം സ്വരാജ് എംഎൽഎ. വാർത്തയെ ഫാസിസ്റ്റുകൾ പണ്ടും ഭയപ്പെട്ടിട്ടുണ്ടെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
കേന്ദ്രത്തിന്റെ 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയ തീരുമാനം ഇന്ത്യയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്? അല്ല ഇതൊരു യുദ്ധപ്രഖ്യാപനം തന്നെയാണെന്ന് സ്വരാജ് വ്യക്തമാക്കി.
ആർഎസ്എസിൻ്റെ ഭീകരതയെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിയ്ക്കുന്ന എല്ലാ മാധ്യമങ്ങൾക്കുള്ള ഭീഷണിയും താക്കീതുമാണിത്.
ആശയം ഹിറ്റ്ലറിൽനിന്നും കടംകൊണ്ടവർക്കെന്ത് ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവുമൊക്കെ വെറുംവാക്കുകൾ മാത്രമാണെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.