
തിരുവനന്തപുരം: 48 മണിക്കൂര്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് നീങ്ങി. രാവിലെ 3 മുതൽ സംപ്രേഷണം പുനരാരംഭിച്ചു. വിവിധ ഡിറ്റി എച്ച് സർവീസുകളിൽ ചാനൽ ലഭ്യമാണ്. രാവിലെ തൊട്ട് ഏഷ്യാനെറ്റ് ചാനലില്‍ വാര്‍ത്ത ലഭ്യമായിത്തുടങ്ങിട്ടുണ്ട്.
ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോൾ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന് കാട്ടിയാണ് വാര്‍ത്താ മന്ത്രാലയം മീഡിയാവണ്ണിനും ഏഷ്യാനെറ്റ് ന്യൂസിനും താൽക്കാലിക വിലക്കേര്‍പ്പെടുത്തിയത്.
ഇന്നലെ വെെകിട്ട് 7.30 നാണ് ഇരുചാനലുകള്‍ക്കും വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ഏതുസാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ നീക്കിയത് എന്ന് വ്യക്തമല്ല.