
തിരുവനന്തപുരം: കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം മീഡിയവൺ ന്യൂസ് ചാനലിന് ഏര്‍പ്പെടുത്തിയ താൽക്കാലിക വിലക്ക് നീക്കി. ചാനൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര മന്ത്രാലയം സ്വമേധയാ നീക്കുകയായിരുന്നു വിലക്കെന്നാണ് റിപ്പോർട്ട്.
ദില്ലിയിൽ നടന്ന കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ വീഴ്ചകൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു 48 മണിക്കൂർ വിലക്കിയത്. ഇന്നലെ രാത്രി 7.30 വിലക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയത്. ഇന്നുരാവിലെ 9.30 ടെയാണ് വിലക്ക് നീക്കിയത്.
അതേസമയം വിലക്ക് ഏർപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി, കോൺഗ്രസ് നേതാവ് ശശി തരൂർ, എം സ്വരാജ് അടക്കമുള്ള പ്രമുഖർ രംഗത്ത് എത്തിയിരുന്നു.