
തിരുവനന്തപുരം: കേരളത്തിൽ പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വേങ്ങേരി വെസ്റ്റ് കൊടിയത്തൂര്‍, എന്നിവിടങ്ങളിലാണ് പനി സ്ഥിരീകരിച്ചത് രണ്ടോളം കോഴി ഫാമുകളിലാണ് പനി.
പനി സ്ഥിരീകരിച്ചിടത്ത് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊല്ലാനും ആലോചനയുണ്ട്.
ആരും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും സ്ഥലത്ത് ഇല്ലെന്നും മുന്‍കരുതലുൾ എല്ലാ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.രാജുവും വ്യക്തമാക്കിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.
സ്ഥലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി മൃഗസംരക്ഷ വകുപ്പ് 5 പേർവീതമുള്ള 25 റാപ്പിഡ് റെസ്‌പോണ്‍സ് ഗ്രുപ്പിനേയും സജ്ജമാക്കിയിട്ടുണ്ട്.
Content Highlights: bird flue in Kozhikode