
ന്യൂദല്‍ഹി: മലയാള വാര്‍ത്താ ചാനലുകളായ മീഡിയ വണ്ണിനും എഷ്യാനെറ്റിനുമടക്കം 48 മണിക്കൂര്‍ നേരം വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിയും മലയാളിയും വി. മുരളീധരന്‍. വിഷയത്തില്‍ ഏഷ്യാനെറ്റ് ക്ഷമപറഞ്ഞെന്നും അതിനാലാണ് സംപ്രേക്ഷണം വീണ്ടും ആരംഭിച്ചതെന്നും കേന്ദ്ര മന്ത്രി മുരളീധരന്‍ പറഞ്ഞു.
രണ്ടുമാധ്യമങ്ങള്‍ക്ക് രണ്ടുതരം നീതി അല്ലാത്തതിനാലാണ് മീഡിയ വണ്ണിന്റെ വിലക്ക് പിന്‍വലിച്ചതെന്നും മുരളീധരൻ പറഞ്ഞു. അതേസമയം മീഡിയവണ്ണിന്റെ ചീഫിനേയും മുരളീധരൻ പരിഹസിച്ചു. ചീഫിന്റെ പ്രതികരണം പല്ലി ഉത്തരം താങ്ങുന്നത് പോലെയാണെന്നാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്.
അതേസമയം ഭാരതീയജനതാ പാര്‍ട്ടി (ബിജെപി)
മാധ്യമ സ്വാതന്ത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരാണെന്നും. മാദ്ധ്യമങ്ങള്‍ക്ക് നിയമങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിച്ചതിനാൽ ആണ് നടപടി ഉണ്ടായതെന്നും മുരളീധരൻ പറഞ്ഞു.