
കൊച്ചി: ചവറ എം.എല്‍.എ വിജയൻപിള്ള അന്തരിച്ചു. അന്ത്യം കൊച്ചിയിലെ ആശുപത്രിയിൽ വച്ചായിരുന്നു. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അദ്ദേഹം മരണപ്പെട്ടത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിഎംപിക്ക് കിട്ടിയ സീറ്റിൽ ഇടതുസ്വതന്ത്രനായാണ് അദ്ദേഹം മത്സരിച്ചത്. തുടർന്ന് മികച്ച വിജയം നേടി എൻ.വിജയൻ പിള്ള നിയമ സഭയിലെത്തുകയായിരുന്നു.
ചവറനിയമസഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം ആദ്യം വിജയിച്ച ആർ.എസ്.പി ഇതര നേതാവുകൂടിയാണ് അദ്ദേഹം. മുൻ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിയായ ഷിബു ബേബി ജോണിനെ തോൽപ്പിച്ചാണ് വിജയൻ പിള്ള നിയമസഭയിൽ എത്തിയത്.