
പത്തനംതിട്ട: പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിക്കപ്പെട്ടവർ കേരളത്തിൽ എത്തിയ അന്ന് മുതൽ മാർച്ച് 6ന് ആശുപത്രിയിൽ ചികിത്സ തേടിയ സമയം വരെ ഇടപഴകിയിട്ടുള്ളവരുടെ വിവരം പൂർണമായ വിവരങ്ങൾ ശേഖരിക്കാൻ ഊർജിത നടപടി.
ഇതിനായി എട്ടുടീമുകളെ നിയോഗിച്ചതായി അതിക്രിതർ അറിയിച്ചു. ഒരു ടീമിൽ 2 ഡോക്ടർമാർ ഉൾപ്പെടെ 7 ഓളം ആളുകൾ ഉണ്ടാകും. രോഗം സ്ഥിരീകരിച്ചവർ പോയിട്ടുള്ള എല്ലാ മേഖലകളിൽ നിന്നും പൂർണ്ണമായും വിവരങ്ങൾ ശേഖരിക്കും.
തുടർന്ന് ഈ പട്ടികയിൽ ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ കണ്ടെത്തിയാൽ ഐസൊലേഷൻ മുറികളിൽ പ്രവേശിപ്പിക്കും. യാതൊരു വിധ പ്രശ്‌നങ്ങളില്ലാത്തവരെ വീടിനുള്ളിൽ തന്നെ നിരീക്ഷണ വിധേയമാക്കും. താലൂക്ക് ആശുപത്രികളിലും ജനറൽ ആശുപത്രിയിലും ആവശ്യമായ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി.